നീലേശ്വരം : മാര്‍ച്ച് 20 മുതല്‍ 25 വരെ കിണാവൂര്‍
കിരാതേശ്വരക്ഷേത്രത്തില്‍ നടക്കുന്ന നവീകരണ ബ്രഹ്‌മകലശ ഉത്സവത്തോടനുബന്ധിച്ച് പൈതൃകസദസ്സ് നടത്തി. അധ്യാപകരായ വിനയന്‍ പിലിക്കോട്ടും ഷൈജു ബിരിക്കുളവും പരിപാടിയുടെ അവതാരകരായി. വാര്‍ഡ് മെമ്പര്‍ കെ.പി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വൈസ് ചെയര്‍മാന്‍ പി. ശംഭു അധ്യക്ഷനായി. കെ.സി മാനവര്‍മ രാജ, ട്രസ്റ്റ് ചെയര്‍മാന്‍ പെരിയ നാരായണന്‍ നായര്‍, ചെറൂട്ട രാഘവന്‍ നായര്‍, ഐക്കോടന്‍ മധു, എം.സി. നാരായണന്‍ നായര്‍, പവിത്രന്‍ മുടക്കിനി, എം. ബിജു, സി. നിഷാദ്, രാമചന്ദ്രന്‍ വേട്ടറാഡി, മുതിര്‍ന്ന അംഗങ്ങായ എ. ചന്ദ്രമതി പൊണോടം, ഐക്കോടന്‍ രാഘവന്‍ നായര്‍, പുളിങ്ങാടന്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
പഴയകാലത്തെ തിരിച്ചുപിടിച്ച് പൈതൃകസദസ്സ്




