ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഗര്‍ഫ് മേഖലയിലും സ്ഫോടനം; ഖത്തര്‍, കുവൈത്ത്, യുഎഇ വ്യോമപാത അടച്ചു

ടെഹ്റാന്‍: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം. രാജ്യ തലസ്ഥാനമായ ടെഹ്റാനില്‍ മിസൈല്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തുമാണ് നിരവധി തവണ സ്‌ഫോടനം നടന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്താണ് ആക്രമണമുണ്ടായത്. അമേരിക്കയും ഇസ്രയേലും സംയുക്തമായാണ് ഇറാനില്‍ ആക്രമണം നടത്തിയത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. അതേസമയം ഇസ്രയേലില്‍ രാജ്യമെമ്പാടും സൈറണുകള്‍ മുഴങ്ങുന്നതായി വിവരമുണ്ട്. ടെഹ്റാന്റെ പല ഭാഗങ്ങളിലും മൊബൈല്‍ ഫോണ്‍ ആശയവിനിമയം തടസ്സപ്പെട്ടു. ഇന്റര്‍നെറ്റും ഉടന്‍ തന്നെ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നി?ഗമനം.

Scroll to Top