ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ആദ്യ ടി20യില്‍ 19 പന്തില്‍ 29 റണ്‍സടിച്ച സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിനെ സെലക്ടര്‍മാര്‍ ടീമില്‍ നിന്നൊഴിവാക്കുമെന്ന് ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.
സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത്, ആദ്യ കളിയില്‍ അവന് 29 റണ്‍സടിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെന്നത് ശരിയാണ്. എന്നാല്‍ ചെറിയൊരു ഇന്നിംഗ്സായി പോയി. ടീമില്‍ തുടരണമെങ്കില്‍ ഇത് പോരാ, അവന് കുറച്ചു കൂടി റണ്‍സടിക്കണം, ഇല്ലെങ്കില്‍ അവനെ വീണ്ടും ഒഴിവാക്കും. കുറെക്കാലമായി സഞ്ജു ടീമില്‍ വന്നും പോയുമിരിക്കുകയാണ്, അതുപോലെ ബാറ്റിംഗ് ഓര്‍ഡറില്‍ കയറിയും ഇറങ്ങിയുമാണ് പലപ്പോഴും അവന് കളിക്കുന്നത്.