പാലക്കാട്: ഷൊര്‍ണൂര്‍ കൂനത്തറയില്‍ മകന്റെ ക്രൂ,രമായ ഉപ,ദ്രവമേറ്റ് ചികിത്സയില്‍ ആയിരുന്ന പിതാവ് മ,രിച്ചു. കൂനത്തറ കാവുങ്കര വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (63) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി അന്തരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മനോജിനെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു..
കഴിഞ്ഞ മാസം 23ന് കൂനത്തറ ചണ്ണമ്പറ്റ ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടിലായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഉണ്ണികൃഷ്ണനും മകന്‍ മനോജും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെ ലഹരിയിലായിരുന്ന മകന്‍ മരത്തടി ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് അ,ടിക്കുക ആയിരുന്നു..
തലയ്ക്ക് ഗുരു,തരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ ഉടന്‍ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയും ഇന്നലെ രാത്രി മ,രണം സംഭവിക്കുകയുമായിരുന്നു.
കൃത്യം നടത്തിയ ശേഷം വീട്ടില്‍ നിന്നും ഒളിവില്‍ പോയ മനോജിനെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് സംഘം പരിസരത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. നിലവില്‍ പ്രതി മനോജ് ഒറ്റപ്പാലം സബ് ജയിലില്‍ റിമാന്‍ഡിലാണ്. പിതാവ് മ,രിച്ച സാഹചര്യത്തില്‍ പ്രതിക്കെതിരെ വകുപ്പുകള്‍ ചുമത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു..




