കാസര്‍ഗോഡ്,നാല്‍ത്തടുക്ക സ്വദേശിനി ജസീല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മാതാവിനെ പോലീസ് ചോദ്യം ചെയ്യുന്നു.


വിദ്യാനഗര്‍ പോലീസാണ് ചോദ്യം ചെയ്യുന്നത്. മോഷണം കുറ്റം ആരോപിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ജസീല ജീവനൊടുക്കിയത് .ആദൂര്‍ പോലീസ് പ്രതിക്കൂട്ടിലായ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ചോദ്യം ചെയ്യല്‍ .ഫെബ്രുവരി 20നാണ് ജസീല എലിവിഷം കഴിച്ച് ജീവനൊടുക്കിയത്.രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി ശക്തമായ പ്രക്ഷോഭ പരിപാടികളുമായിമുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു.

Scroll to Top