ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ എടച്ചേരി പൊലീസ് പിടിയില്‍. കണ്ണവം സ്വദേശി തൈക്കണ്ടിയില്‍ എന്‍. നിഖില്‍ (30), പത്തായക്കുന്ന് സ്വദേശി രാഹുല്‍ രാജീവന്‍ (26) എന്നിവരെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 19ന് വടകര നടക്കു താഴ സ്വദേശി കൊയിലോത്ത് താഴകുനി ഇബ്രാഹിം തലശ്ശേരി സ്വദേശിക്ക് നല്‍കാനുള്ള ഒമ്പത് ലക്ഷം രൂപയുമായി ബൈക്കില്‍ തലശ്ശേരിയിലേക്ക് പോകവേ, കാറിലെത്തിയ അഞ്ച് പ്രതികള്‍ എടച്ചേരിയില്‍വെച്ച് ബൈക്കിന് മുന്നില്‍ കാര്‍ നിര്‍ത്തി ഇബ്രാഹിമിനെ കാറില്‍ കയറ്റി കൊണ്ടുപോവുകയും മര്‍ദിച്ച് അവശനാക്കി പണം തട്ടിയെടുത്ത ശേഷം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് കേസ്. എടച്ചേരി ഇന്‍സ്‌പെക്ടര്‍ ടി.കെ. ഷീജു, എസ്.ഐ എം.കെ. സാദി ര്‍, എ.എസ്.ഐമാരായ കെ. ലതീ ഷ്, അബ്ദുല്‍ മജീദ്, സി.പി.ഒ കെ. ലിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ വടകര കോടതി റിമാന്‍ഡ് ചെയ്തു.
കേസിലെ മറ്റു പ്രതികളെ തിരി ച്ചറിഞ്ഞതായും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.




