മംഗളൂരുവില്‍ വന്‍ രാസ ലഹരി വേട്ട.വിദേശത്തുനിന്നെ ത്തിച്ച ലഹരിവ സ്തുക്കളുമായി മലയാളി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. കോട്ടയം സ്വദേശി ഫെലിക്‌സ് പി. ജോസഫ് ,
ഉഡുപ്പി സ്വദേശികളായ അഹമ്മദ് അലി അര്‍ഷാദ് , മുഹമ്മദ് സയ്യിദ് അഫ്രീദി , മംഗളൂരു സ്വദേശി മഖ്സൂദ് സാഗ് എന്നിവരെ നഗരത്തിലെ ലോഡ്ജില്‍
നിന്നും ,
മംഗളൂരു സ്വദേശികളായ അഡെല്‍ റോച്ച് , ആരോണ്‍ വിശാല്‍ ലസ്രാ ഡോ എന്നിവരെ ബന്തര്‍ തുറമുഖത്തിന് സമീപത്തുനി ന്നുമാണ് മംഗളൂരു സൗത്ത് പോലീസും ബന്തര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
പ്രതി കളില്‍നിന്ന് 53.87 ഗ്രാം എം.ഡി. എം.എ ,
163.20 ഗ്രാം ഹൈ ഡ്രോവീഡ് കഞ്ചാവ്,
ഒരു കിലോയിലധികം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
ദുബായിയില്‍ ഹോട്ടല്‍
മാനേജരായ മുംബൈ സ്വദേശി സന്ദീപ് ഷെട്ടിയാണ് ലഹരിക്കടത്തിന്റെ സൂത്രധാരന്‍. ഇയാള്‍ ബെംഗളൂരു വിമാനത്താവളം വഴി ലഹരിവസ്തുക്കളെത്തിച്ച് പ്രതികള്‍ക്ക് നല്‍കുകയായിരു ന്നെവെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍
സുധീര്‍കുമാര്‍ റെഡി പറഞ്ഞു.
അറസ്റ്റിലായ അഡെല്‍ റോച്ച് ബെംഗളൂരുവില്‍നിന്ന് ലഹരിവസ്തു ക്കള്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍
കൂടുതല്‍ അന്വേഷണം
നടന്നുവരികയാണ്’




