തിരുവനന്തപുരം: ഡിസംബര്‍ 8 മുതല്‍ 12 വരെ നടത്തുവാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ഡിസംബര്‍ മാസം 09, 11 തീയതികളിലും വോട്ടെണ്ണല്‍ ഡിസംബര്‍ 13 നും നടത്തുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2025 ഡിസംബര്‍ 8 മുതല്‍ 12 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റി വച്ചത്. തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്.
അഭിമുഖം
സര്‍വ്വകലാശാലകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 070/2024) തസ്തികയിലേക്ക് 2025 നവംബര്‍ 12, 13, 14 തീയതികളില്‍ നിശ്ചയിച്ചിരുന്ന അഭിമുഖം നവംബര്‍ 12 തീയതിയില്‍ മാത്രമായി പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജി ആര്‍ 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഡിസ്ട്രിക്ട് റിസോഴ്‌സ് സെന്റര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പര്‍ 372/2022, 373/2022) തസ്തികയിലേക്ക് 2025 നവംബര്‍ 12, 13, 14 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലിനിക്കല്‍ ഓഡിയോമെട്രീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 035/2024) തസ്തികയിലേക്ക് 2025 നവംബര്‍ 13 ന് രാവിലെ 09.30 നും ഉച്ചയ്ക്ക് 12.00 നും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍ 1 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).




