പാറക്കട്ട: പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നമായ പാറക്കട്ട – ചെട്ടുംകുഴി ക്രോസ് റോഡ് കോണ്‍ക്രീറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു.
പ്രദേശത്തെ ഗതാഗത സൗകര്യവും ജനങ്ങളുടെ ദൈനംദിന ജീവിതവും മെച്ചപ്പെടുത്തുന്നതില്‍ ഈ റോഡിന്റെ നിര്‍മാണം വലിയ നേട്ടമാകുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ചടങ്ങില്‍ നാട്ടിലെ ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.




