കല്ലങ്കൈ പതിനഞ്ചാം വാര്‍ഡില്‍ ആയിഷ അബ്ദുല്‍ റഹ്‌മാന്‍ സ്ഥാനാര്‍ഥിയായേക്കും

ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കല്ലങ്കൈ പതിനഞ്ചാം വാര്‍ഡില്‍ ആയിഷ അബ്ദുല്‍ റഹ്‌മാന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായേക്കും

ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമായ
ആയിഷ അബ്ദുല്‍ റഹ്‌മാന്‍ പാലിയേറ്റിവ് വളണ്ടിയര്‍ കൂടിയാണ്

സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ആയിഷ പതിനഞ്ചാം വാര്‍ഡിലെ എല്ലാ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്നു,
നിലവില്‍ വനിതാ ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് ആയിഷ.

ആയിഷ അബ്ദുല്‍ റഹ്‌മാന്‍ സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കാന്‍ 09/11/25 ന് ചേര്‍ന്ന പതിനഞ്ചാം വാര്‍ഡ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

സിറാജ് മൂപ്പാ അധ്യക്ഷത വഹിച്ചു, ജീലാനി കല്ലങ്കൈ സ്വാഗതം പറഞ്ഞു
ഇല്യാസ് മാളിക നന്ദി പറഞ്ഞു.

ഹമീദ് എസ് എം, ബഷീര്‍ മൂപ്പ, മൊയ്തു കല്ലങ്കൈ, ഇക്ബാല്‍ മജല്‍, അബ്ദുല്‍ ഖാദര്‍, ബാപ്പു കെ വി, ലത്തീഫ് ആരിക്കാടി, ലത്തീഫ് ചേരങ്കയ്, അഷ്റഫ് ശാസ്ഥ നഗര്‍, ശാക്കിര്‍ മജല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഔദ്യോഗികമായി സ്ഥാനാര്‍ഥിയേ പിന്നീട് പ്രഖ്യാപിക്കും

Scroll to Top