ചികിത്സാ പിഴവ്; സ്വകാര്യ ആശുപത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍
മലപ്പുറം: രോ?ഗിയെ ചികിത്സിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷന്‍. മലപ്പുറം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ കമ്മീഷന്റെ ഇടപെടല്‍. രോഗി പ്രമേഹബാധിതയാണെന്ന് മനസിലാക്കാതെയായിരുന്നു മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രി ചികിത്സിച്ചത്. ഇത് രോഗിയുടെ മരണത്തിന് കാരണമായിരുന്നു. രോഗിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു.
രാത്രി വീട്ടില്‍ വീണ് കൈക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പരാതിക്കാരന്‍ അമ്മയെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എക്‌സറേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം വേദനയ്ക്ക് കുറവില്ലാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ തുടയെല്ല് പൊട്ടിയതായി കണ്ടെത്തുകയും ഉടന്‍ അഡ്മിറ്റ് ചെയ്ത് കാനുല വഴി മരുന്നു നല്‍കകയും ചെയ്തു.
രണ്ട് ദിവസത്തിനകം കാനുല വെച്ച കൈ പൂര്‍ണ്ണമായും പഴുത്തതിനെ തുടര്‍ന്ന് രക്തം പരിശോധിച്ചപ്പോഴാണ് രോ?ഗി പ്രമേഹ ബാധിതയാണെന്ന് കണ്ടെത്തുന്നത്. ഓപ്പറേഷന്‍ വഴി പഴുപ്പ് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പത്തുദിവസം ആശുപത്രിയിലെ കിടത്തി ചികിത്സ ഫലം കണാണത്തതിനാല്‍ തൃശുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും ഒരു മാസത്തിന് ശേഷം രോ?ഗി മരണപ്പെട്ടു. തുടര്‍ന്നാണ് ചികിത്സാ പിഴവിനെതിരെ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ പ്രമേഹബാധിതയാണ് രോ?ഗിയെന്ന് മനസിലാക്കാതെയുള്ള ചികിത്സാരീതിയും അശ്രദ്ധയും കമ്മീഷന്‍ കണ്ടെത്തി. മരണകാരണം ചികിത്സാ പിഴവായിരുന്നില്ലെങ്കിലു രോഗിയെ മരണത്തോടടുപ്പിക്കാന്‍ ചികിത്സ നിമിത്തമായെന്ന് കമ്മീഷന്‍ വിധിയില്‍ പറഞ്ഞു.
ചികിത്സാ ചെലവ് 1,73,736 രൂപയും നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും കോടതി ചെലവായി 20,000 രൂപയും ഉള്‍പ്പെടെ ആകെ 493,736 രൂപ ഒരു മാസത്തിനകം ഹര്‍ജിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തില്‍ വീഴ്ച വന്നാല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണമെന്നാണ് ഉത്തരവ്.




