ജനറല്‍ ആശുപത്രിയിലെ
സി എച്ച് സെന്റര്‍ നോമ്പ് തുറ കൗണ്ടര്‍ വനിതാ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.
കാസര്‍കോട് :സി എച്ച് സെന്റര്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയ നോമ്പ് തുറ കൗണ്ടറില്‍ വനിത ലീഗ് ചെങ്കള പഞ്ചായത്ത് നേതാക്കള്‍ സംബന്ധിച്ചു.ദിവസവും നൂറുകണക്കിന് ആളുകള്‍ക്കാണ് ഇവിടെ നിന്ന് നോമ്പ് തുറക്കാനും അത്താഴത്തിനുമുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നത്.സി.എച്ച് സെന്റര്‍ വളണ്ടിയര്‍മാരോടൊപ്പം കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും,ജനപ്രതിനിധികളുമെല്ലാം ഓരോ ദിവസവും സേവന പ്രവര്‍ത്തനങ്ങളുമായി നോമ്പ് തുറ കൗണ്ടറില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.




