അഷ്‌റഫ് കര്‍ളയുടെ വിളികേട്ട് ഒഴുകിയെത്തി നാട്; കുമ്പളയില്‍ സ്‌നേഹവിരുന്നിന് ജനാരവം
?കുമ്പള: മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയും ബാംഗ്ലൂര്‍ അല്‍ഫാലഹ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹവിരുന്നും ആദരിക്കല്‍ ചടങ്ങും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ളയുടെ സുദൃഢമായ സൗഹൃദവലയത്തിന്റെ വ്യാപ്തി വിളിച്ചോതുന്നതായിരുന്നു ചടങ്ങിലെ വന്‍ ജനസാന്നിധ്യം. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാനാവാതെ കുമ്പള റോയല്‍ ഖുബ റെസ്റ്റോറന്റ് മുറ്റം നിറഞ്ഞു കവിഞ്ഞു.
?മര്‍ഹൂം ചെര്‍ക്കളം അബ്ദുള്ള സാഹിബിന്റെ സ്മരണാര്‍ത്ഥം ‘ചെര്‍ക്കളം അബ്ദുള്ള: തുളുനാടിന്റെ ഇതിഹാസ പുരുഷന്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സംഗമം മഞ്ചേശ്വരത്തിന്റെ സ്‌നേഹക്കൂട്ടായ്മയായി മാറി. വ്യവസായ പ്രമുഖനും മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ മുഖ്യ രക്ഷാധികാരിയുമായ കല്ലട്ര മാഹിന്‍ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
?കര്‍ണാടക മിനിമം വേതന ബോര്‍ഡ് ചെയര്‍മാന്‍ ടി.എം ഷാഹിദ് തെക്കിലിനെ ചടങ്ങില്‍ ആദരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ക്യാപ്റ്റന്‍ മുഹമ്മദ് അസ്സാ, സന്തോഷ് ട്രോഫി താരം ദില്‍ഷാദ് മൊഗ്രാല്‍, അഡ്വ. നാസിഫ ജലീല്‍, കരാട്ടെ താരം മുഹമ്മദ് റഫീന്‍ റാഫി എന്നിവരെ അനുമോദിച്ചു.
?എ.കെ ആരിഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, റിട്ട. അഡീഷണല്‍ എസ്.പി ടി.പി രഞ്ജിത്ത്, റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ ബാബു തോമസ്, പ്രമുഖ എഴുത്തുകാരന്‍ കെ.എം അബ്ബാസ്, നിസാര്‍ മൊഗ്രാല്‍, മാഹിന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
?ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളായ ഉഷാ അര്‍ജുന്‍, ജാസ്മിന്‍ കബീര്‍, അര്‍ഫാന നജീബ്, ഹനീഫ് മഞ്ചേശ്വരം, മറിയ മാഹിന്‍, അംഗങ്ങളായ അന്‍വര്‍ കോളിയടുക്കം, അസീസ് മെരിക്കെ, കാദര്‍ മാന്യ, പൃഥ്വിരാജ് ഷെട്ടി, നസീമ, സോയ ലത്തീഫ്, സായിദ, അഫ്‌സല്‍ എന്നിവരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ ലക്ഷ്മണ പ്രഭു, സത്താര്‍ ആരിക്കാടി, മഞ്ജുനാഥ ആള്‍വ, താജുദ്ദീന്‍ മൊഗ്രാല്‍, ഫാറൂഖ് ഷിറിയ, അബ്ദുള്ള താജ്, റഫീഖ് പണത്തൂര്‍, ലത്തീഫ് ആദൂര്‍, നാസര്‍ ചെര്‍ക്കളം, കബീര്‍ ചെര്‍ക്കളം, ബി.എ റഹിമാന്‍, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, നൂര്‍ ജമാല്‍, റഫീഖ് അബ്ബാസ്, സമീര്‍ കുമ്പള, ഫവാസ് കോഹിനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.വി യൂസഫ് നന്ദി പറഞ്ഞു.
?കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി പ്രവാസലോകത്തും നാട്ടിലും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി, അഷ്‌റഫ് കര്‍ളയുടെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി മഞ്ചേശ്വരത്തിന്റെ മണ്ണില്‍ സ്‌നേഹത്തിന്റെ കൈവിളക്കായി മാറി




