ഉജ്ജ്വല തുടക്കം
കെ.എസ്. എസ്. പി. എ യുടെ ജീവിത സമര യാത്രക്ക്
ഉജ്ജ്വല തുടക്കം.
കാസര്‍ഗോഡ് :
LDF സര്‍ക്കാരിന്റെ പെന്‍ഷന്‍കാരോടും ജീവനക്കാരോടുമുള്ള അവകാശ നിഷേധത്തിനെതിരെയും,
ജനദ്രോഹ നടപടികള്‍ക്കെതിരെയും ബഹുജന മന:സാക്ഷി ഉണര്‍ത്തുന്നതിന്നായി കേരള സ്റ്റേയിറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ( KSSPA ) ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന ജീവിത സമര യാത്രയ്ക്ക് കാസര്‍ഗോഡ് ഉജ്ജ്വല തുടക്കം.
5 ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നു മേഖലാ ജാഥകളില്‍ സംസ്ഥാന പ്രസിഡണ്ട് എം.പി. വേലായുധന്‍ നയിക്കുന്ന ഉത്തര മേഖലാ ജാഥയാണ് കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്തത്.
കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലൂടെ കടന്നുപോയി 13 ന് അവസാനിക്കുന്ന ജാഥയില്‍ സംസ്ഥാന ഭാരവാഹികളായ ടി. വിനയ ദാസ്, ടി.വി.ഗംഗാധരന്‍, എന്‍. ഹരിഹരന്‍ മാസ്റ്റര്‍, പി.സി. സുരേന്ദ്രന്‍ നായര്‍, കെ.രാമകൃഷ്ണന്‍, രവീന്ദ്രന്‍ കൊയ്യോടന്‍, എം. വാസന്തി, കെ. സരോജിനി എന്നിവരാണ് ജാഥാംഗങ്ങള്‍.
കഴിഞ്ഞ 10 വര്‍ഷമായി സര്‍വ്വീസ് പെന്‍ഷന്‍കാരുടേയും, ജീവനക്കാരുടേയും ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കുകയും, പിടിച്ചു വെക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന അധികാരത്തിലുളള പിണറായി സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെതിരെയാണ് ജീവിത സമര യാത്ര.
LDF സര്‍ക്കാരിന്റെ അഴിമതിയും, കൊള്ളയും, ധൂര്‍ത്തും പിന്‍വാതില്‍ നിയമനവും അവസാനിപ്പിക്കുക, ജന ജീവിതം ദുഃസഹമാക്കുന്ന വിലകയറ്റത്തിന് അറുതി വരുത്തുക, വികലമായ മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതി പൊളിച്ചെഴുതുക, 2021 ല്‍ നല്കാനുള്ള ക്ഷാമശ്വാസകുടിശ്ശികയുടെ മൂന്നും, നാലും ഗഡുക്കള്‍ അനുവദിക്കുക, പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജാഥ മുന്നോട്ട് വെക്കുന്നത്.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച ജാഥ KPCC ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം. കേ .ദിവാകരന്‍ അധ്യക്ഷ വഹിച്ചു.ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ മുഖ്യ അതിഥി. സംസ്ഥാന സെക്രട്രിയേറ്റ് അംഗങ്ങളായ ടി.കെ.എവിജിന് ,സി.രത്‌നാകരന്‍ ,കെ.ജി.രാജന്‍ ,എ.കെ.സുധാകരന്‍ ,കെ.മോഹനന്‍ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.വിജയന്‍ ,പി.ദാമോദരന്‍ നമ്പ്യാര്‍ ,ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി , എന്നിവര്‍ പ്രസംഗിച്ചു. ഡി കെ ടി എഫ് നേതാവ് എ.വാസുദേവന്‍ ,കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് പി.ടി.ബെന്നി ,എന്‍ ജി ഒ ജില്ലാ സെക്രട്ടറി വി ടി പി രാജേഷ് എന്നിവര്‍ സംബഡിച്ചു . .കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി കെ.പി.ബാലകൃഷ്ണന്‍ സ്വാഗതവും കാസറഗോഡ് നിയോജക മണ്ഡലം സെക്രട്ടറി എം.സീതാരാമ മല്ലം നന്ദി




