അനന്തപുരിയിയെ പ്രതിഷേധക്കടലാക്കി പ്രകടനവും കണ്‍വെന്‍ഷനും

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കോടതിവിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംപാനല്‍ കൂട്ടായ്മ തിരുവനന്തപുരത്ത് സംസ്ഥാന കണ്‍വെന്‍ഷനും കൂറ്റന്‍ പ്രകടനവും നടത്തി

തിരുവന്തപുരം; ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കോടതിവിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംപാനല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കിഴക്കേകോട്ട പ്രിയദര്‍ശിനി ഹാളില്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. തമ്പാനൂര്‍ കെഎസ്ആര്‍ടിസിബസ് സ്റ്റാന്‍ഡില്‍ നിന്നും പ്രിയദര്‍ശിനി ഹാള്‍ വരെ 2000ത്തില്‍ പരം വരുന്ന കൂട്ടായ്മ അംഗങ്ങള്‍ അണിനിരന്ന കൂറ്റന്‍ പ്രകടനവും
നടന്നു…തിരുവനന്തപുരം നഗരത്തെ പ്രതിഷേധക്കടലാക്കിയാണ് കെഎസ്ആര്‍ടിസി എംപാനല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രകടനവും, സംസ്ഥാന കണ്‍വെന്‍ഷനും നടന്നത്..ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കോടതിവിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം..തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്നും രാവിലെ 10 മണിയോടു കൂടി കെഎസ്ആര്‍ടിസി എംപാനല്‍ കൂട്ടായ്മ അംഗങ്ങള്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന കിഴക്കേകോട്ടയിലെ പ്രിയദര്‍ശിനി ഹാളിലേക്ക് പ്രകടമായി എത്തുകയായിരുന്നു.2000ത്തില്‍ പരം വരുന്ന കൂട്ടായ്മ അംഗങ്ങള്‍ അണിനിരന്ന കൂറ്റന്‍ പ്രകടനം തിരുവനന്തപുരം കണ്ട എറ്റവും വലിയ പ്രതിഷേധ പ്രകടനമായി മാറി.അംഗങ്ങള്‍ ഒഴികിയെത്തിയതോടെ കണ്‍വെന്‍ഷന്‍ ഹാള്‍ നിറഞ്ഞ് കവിഞ്ഞു.. പകുതിയോളം വരുന്ന ബാക്കിയുള്ള അംഗങ്ങള്‍ക്ക് പുറത്തുനില്‍ക്കേണ്ടി വന്നു…തങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടത്തിനായി, കാസര്‍കോട്ട് നിന്നുള്‍പ്പെടെയുള്ള അംഗങ്ങള്‍ തലസ്ഥാത്തേക്ക് തലേന്ന് തന്നെ എത്തിയിരുന്നു..ഇത്രയും അംഗങ്ങള്‍ പ്രകടനത്തിലും കണ്‍വെന്‍ഷനിലും പങ്കെടുത്തപ്പോള്‍, എംപാനല്‍ കൂട്ടായ്മയുടെ ഈ അവകാശ സമരം ചരിത്രവിജയമായി മാറി.വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സീതിലാല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ സംസ്ഥാന സെക്രട്ടറി ജോഷി അധ്യക്ഷത വഹിച്ചു.കൂട്ടായ്മ സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് ബാബു മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി ജൂഡ് ആന്റണി ആശംസാ പ്രസംഗം നടത്തി. മായിന്‍കുഞ്ഞ് സ്വാഗതവും,ബിജു കാസര്‍കോട് നന്ദിയും പറഞ്ഞു.

Scroll to Top