കേരള എന്നത് കേരളം എന്നാക്കിയത് എന്‍ഡിഎ സര്‍ക്കാര്‍; ധീവരസഭ സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ മോദി

, കൊച്ചി സാമൂഹിക പരിവര്‍ത്തനത്തിന്റെ നാട്

കേരളയെ കേരളം എന്നാക്കിയതും മോദി പ്രസം?ഗമധ്യേ പരാമര്‍ശിച്ചു. കേരളയെ കേരളം എന്നാക്കിയത് എന്‍ഡിഎ സര്‍ക്കാരാണ്. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം കേന്ദ്രം അം?ഗീകരിച്ചു.

കൊച്ചി: ജനങ്ങളില്‍ നിന്ന് അനു?ഗ്രഹം തേടാനാണ് താന്‍ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ ധീവരസഭ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മത്സ്യത്തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി ധീവരസഭയെ അഭിനന്ദിച്ചു. കേരളയെ കേരളം എന്നാക്കിയതും മോദി പ്രസം?ഗമധ്യേ പരാമര്‍ശിച്ചു. കേരളയെ കേരളം എന്നാക്കിയത് എന്‍ഡിഎ സര്‍ക്കാരാണ്. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം കേന്ദ്രം അം?ഗീകരിച്ചു. കൊച്ചി സാമൂഹിക പരിവര്‍ത്തനത്തിന്റെ നാടാണെന്നും മോദി പറഞ്ഞു.

പണ്ഡിറ്റ് കറുപ്പനെയും മോദി പ്രസംഗമധ്യേ അനുസ്മരിച്ചു. മത്സ്യത്തൊഴിലാളി സമൂഹം സമുദ്രാതിര്‍ത്തി കാക്കുന്നവരാണ്. പ്രളയകാലത്തെ സേവനങ്ങളും മോദി ഓര്‍ത്തെടുത്ത് പരാമര്‍ശിച്ചു. ജീവന്‍ പണയപ്പെടുത്തിയാണ് ഇവര്‍ ദുരന്തമുഖത്തേക്ക് ഇറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം തുടങ്ങിയെന്നും മോദി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് സാങ്കേതിക വിദ്യ സഹായം ലഭ്യമാക്കി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന പരിപാടിയില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. സിപിഎം നേതാക്കള്‍ പരിപാടി ബഹിഷ്‌കരിച്ചു.

എന്‍ഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. രാവിലെ 11.30നുശേഷം നെടുമ്പാശ്ശേരിയില്‍ എത്തിയ പ്രധാനമന്ത്രി നേവല്‍ ബേസിലേക്ക് ഹെലികോപ്ടറില്‍ യാത്ര തിരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് മറൈന്‍ഡ്രൈവില്‍ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ റോഡ് ഷോ നടക്കും. റോഡ് ഷോക്കുശേഷം കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

ഇതില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അതിനുശേഷം ഉച്ചയ്ക്കുശേഷം കലൂര്‍ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എന്‍ഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും.തെ രഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടു കൂടി എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങള്‍ക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30നുശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

Scroll to Top