വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മകന്‍ മരിച്ചു ; മണിക്കൂറുകള്‍ക്കുള്ളില്‍ അച്ഛനും

കന്‍ മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അച്ഛനും മരിച്ചു.കെ. കണ്ണപുരം ന്യൂ കേരള ക്ലബ്ബിന് സമീപത്തെ അര്‍ജുന്‍ പട്ടടത്ത് (26), പൂക്കോട്ടി കരിയില്‍ രവീന്ദ്രന്‍ (68) എന്നിവരാണ് മരിച്ചത്.ഫെബ്രുവരി 28ന് ഇരിണാവ് റോഡ് ജംങ്ഷന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് അര്‍ജുന് ഗുരുതരമായി പരിക്കേറ്റത്. മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അര്‍ജുനനെ കഴിഞ്ഞ ദിവസമാണ് പരിയാരം ആശുപത്രിയിലേക്ക് മാറ്റിയത്.തിങ്കളാഴ്ച രാത്രി പത്തരയോടെ മരിച്ചു. അര്‍ജുന്റെ അച്ഛന്‍ പൂക്കോട്ടി കരിയില്‍ രവീന്ദ്രന്‍ (68) ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് മരിച്ചത്.ഇദ്യേഹം വൃക്കരോഗം ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വ ഉച്ചയ്ക്ക് 12.30ന് ഇരിണാവ് പള്ളിയറ ശ്മശാനത്തില്‍. ഭാര്യ: ഭാര്യ: എം വി അനിത.മക്കള്‍: രേഷ്‌ന, രോഷിന്‍, പരേതനായ അര്‍ജുന്‍മരുമക്കള്‍: പ്രമോദ് (ഇരിട്ടി ), തേജ (കരിക്കന്‍ കുളം).സഹോദരങ്ങള്‍: ചന്ദ്ര മതി, രാഗിണി, സത്യന്‍,സവിത, പരേതരായ ഗോവിന്ദന്‍ ,രാജന്‍, സന്തോഷ്.

Scroll to Top