പ്രാര്‍ത്ഥനകള്‍, വിഫലം, പത്താം ക്ലാസ്സുകാരി മഞ്ജലിക ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ, രോഗത്തോട് പൊരുതിയ ആ കൊച്ചു മിടുക്കി യാത്രയായി

വെഞ്ഞാറമൂട്: ഗുരുതരമായ ശ്വാസകോശ രോ,,ഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന 10ാം ക്ലാസ് വിദ്യാര്‍ത്ഥിനി മഞ്ജലിക (15) അന്തരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് പ്ലാക്കീഴ്കുന്നുംപുറത്ത് വീട്ടില്‍ രാജേഷ്, മഞ്ജു ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം..

പോത്തന്‍കോട്, ശാന്തിഗിരി, വിദ്യാഭവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജലിക. 3 മാസം മുന്‍പ് പിടിപെട്ട പനിയും ശ്വാസംമുട്ടലുമാണ് കുട്ടിയുടെ ആരോഗ്യനില, വഷളാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശ്വാസകോശ ഭിത്തിയിലെ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്കും പിന്നീട് ചെന്നൈ അപ്പോളോ, ആശുപത്രിയിലേക്കും മാറ്റിയിരുന്നു..

മഞ്ജലികയുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷക്കണക്കിന് രൂപ ആവശ്യമായിരുന്നതിനാല്‍ നാട്ടുകാരും, സുഹൃത്തുക്കളും ചേര്‍ന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ച് തുക സമാഹരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. ആ പ്രതീക്ഷകളെല്ലാം വിഫലമാക്കിക്കൊണ്ടാണ് ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിച്ചത്.

ബുധനാഴ്ച വെഞ്ഞാറമൂടിലെ വീട്ടിലെത്തിക്കും. വൈകുന്നേരം വീട്ടുപറമ്പില്‍ സംസ്‌കാരം നടക്കും. മഞ്ജലികയുടെ വിയോഗത്തില്‍ നാടൊന്നാകെ വലിയ ദുഃഖത്തിലാണ്..

Scroll to Top