കൂത്തുപറമ്പ് സീക്ക് കോളജ് പിടിഎസ് പാറാലിലെ സജിമ കാരായി (42)യാണ് ഇന്നലെ രാത്രി അപകടത്തില്‍പെട്ടത്. രാത്രി വീടിന്റെ ടെറസിന്മേല്‍ കയറിയ സജിമ താഴെ വീണ് പരുക്കേറ്റപ്പോള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സിപിഎം പാറാല്‍ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രിഷ്യനുമായ എം.കെ.പവിത്രന്റെ ഭാര്യയാണ്. മക്കള്‍: സജിത്രന്‍ (വിദ്യാര്‍ഥി, വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജ്, ചെമ്പേരി), ശ്രീയുക്ത (വിദ്യാര്‍ഥി റാണിജയ് സ്‌കൂള്‍, നിര്‍മലഗിരി). ഗംഗാധരന്റെയും ശകുന്തളയുടെയും മകളാണ്. സഹോദരങ്ങള്‍: സജീഷ്, സജിന സംസ്‌കാരം ഇന്ന് 4ന് വലിയ വെളിച്ചം ശാന്തിവനത്തില്‍.
വീടിന്റെ ടെറസിന്മേല്‍ നിന്ന് വീണു പരുക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു.




