കൊച്ചി-ബെംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി; പരിശോധന, വിമാന കമ്പനികളുടെ സിഇഓമാരുമായി യോഗം തുടരുന്നു
രാജ്യത്ത് നിരവധിയിടങ്ങളില്‍ തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കൂടുതല്‍ ?ഗൗരവമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്.
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട കൊച്ചി-ബെം?ഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി. രാത്രി ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. ഭീഷണിയെത്തുടര്‍ന്ന് വിമാനത്തില്‍ പരിശോധന കൂട്ടി. വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ ദേഹപരിശോധനക്ക് വിധേയമാക്കി. കൂടാതെ വിമാനത്തിനകത്തും പരിശോധന കൂടുതലാക്കി. ട്വിറ്ററിലൂടെയാണ് വിമാനത്താവളത്തിന് ഭീഷണി ഉയര്‍ന്നത്. തുടര്‍ന്നാണ് പരിശോധന നടന്നത്.
രാജ്യത്ത് നിരവധിയിടങ്ങളില്‍ തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കൂടുതല്‍ ?ഗൗരവമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്. അതേസമയം, രാജ്യത്ത് ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ വിമാന കമ്പനികളുടെ സിഇഓമാരുമായി ദില്ലിയില്‍ യോഗം പുരോ?ഗമിക്കുകയാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനാണ് സിഇഒമാരെ ദില്ലിക്ക് വിളിപ്പിച്ചത്.