സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ യുവാക്കള്‍ കസ്റ്റഡിയില്‍; മദ്യലഹരിയില്‍, ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റി?
തിരുവനന്തപുരം: മദ്യപിച്ച് സെക്രട്ടേറിയേറ്റിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ യുവാക്കള്‍ കസ്റ്റഡിയില്‍. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.
കോട്ടയം, എറണാകുളം സ്വദേശികളാണ് കസ്റ്റഡിയിലായത്.
കന്‍ോണ്‍മെന്റ് ഗേറ്റ് വഴിയാണ് ഇവര്‍ കാര്‍ ഓടിച്ച് കയറ്റിയത്. ഗേറ്റ് ശ്രദ്ധിച്ചില്ലെന്നാണ് യുവാക്കള്‍ നല്‍കിയിരിക്കുന്ന മൊഴിയെന്ന് പൊലീസ് വ്യക്തമാക്കി. കഴക്കൂട്ടത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റിയതാണ് ഇവര്‍ക്കെന്നാണ് വിവരം




