പാചകവാതക പ്രതിസന്ധി ; സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

പാചകവാതക പ്രതിസന്ധി ; സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരും ഓയില്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുന്‍ഗണനാ സ്ഥാപനങ്ങളുടെ പട്ടിക പൊതുവിതരണ വകുപ്പ് ഓയില്‍ കമ്പനികള്‍ക്ക് കൈമാറും.

മുന്‍ഗണനാമേഖലകളിലും സ്‌കൂള്‍, കോളേജ് ഹോസ്റ്റലുകള്‍, ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍- പൊതുമേഖല ഓഫീസ് ക്യാമ്പസിലെ ക്യാന്റീനുകള്‍ എന്നിവയിലും മുന്‍ഗണന നല്‍കി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ തയ്യാറാകണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയില്‍ കമ്പനികള്‍ അറിയിച്ചു. എണ്ണ കമ്പനികള്‍ ഗാര്‍ഹികേതര ഉപഭോക്താക്കളുടെ വിവരം ഉടന്‍ സര്‍ക്കാരിന് കൈമാറും. സിവില്‍ സപ്ലൈസ് വാര്‍ റൂം, ഐടി മിഷന്‍ ടീമിന്റെ പിന്തുണയോടെ ഡാറ്റ വിശകലനം ചെയ്ത് മുന്‍ഗണന പട്ടിക തയ്യാറാക്കും. മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആദ്യം സിലിണ്ടര്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു.

Scroll to Top