പ്രണയം നടിച്ച് പന്ത്രണ്ട് പവനോളം സ്വര്‍ണം തട്ടി; വളയം സ്വദേശിനിയുടെ പരാതിയില്‍ കിനാവിന്റെ രാജകുമാരന്‍ പിടിയില്‍

പ്രണയം നടിച്ച് പന്ത്രണ്ട് പവനോളം സ്വര്‍ണം തട്ടി; വളയം സ്വദേശിനിയുടെ പരാതിയില്‍ കിനാവിന്റെ രാജകുമാരന്‍ പിടിയില്‍

സോഷ്യല്‍ മീഡിയ വഴി യുവതികളെ പ്രണയവലയില്‍ വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന ‘കിനാവിന്റെ രാജകുമാരന്‍’ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലിനെയാണ് (24) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം യുവതികളില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി.

വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസിന്റെ നിര്‍ണ്ണായക നീക്കം. യുവതിയില്‍ നിന്ന് പന്ത്രണ്ട് പവനോളം സ്വര്‍ണ്ണമാണ് ഇയാള്‍ പലപ്പോഴായി കൈക്കലാക്കിയത്. ‘കിനാവിന്റെ രാജകുമാരന്‍’ എന്ന ഇന്‍സ്റ്റാഗ്രാം ഐഡി ഉപയോഗിച്ചായിരുന്നു ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്.

പ്രണയം നടിച്ച് സ്വര്‍ണ്ണം വാങ്ങിയ ശേഷം മുങ്ങുന്ന ജസീലിനെതിരെ വടകര പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് കോട്ടക്കലില്‍ നിന്ന് പൊക്കിയത്. ഇയാള്‍ സമാനമായ രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

Scroll to Top