ജി എല്‍ പി സ്‌കൂള്‍ പെരുമ്പളയില്‍ പഠനോത്സവം നടത്തി

പഠനോത്സവം നടത്തി

പെരുമ്പള : ജി എല്‍ പി സ്‌കൂള്‍ പെരുമ്പളയില്‍ പഠനോത്സവം നടത്തി. കുട്ടികള്‍ക്ക് അവരുടെ പഠനമികവിന്റെ വേദിയായി പഠനോത്സവം. പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ പഠിക്കുന്ന മുഴുവന്‍ കുട്ടികളും അവരുടെ കഴിവ് പ്രകടിപ്പിച്ച പഠനോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പിടിഎയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി.പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി രമ മുരളീധരന്‍ നിര്‍വഹിച്ചു. മുന്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഗീത ടീച്ചര്‍ മുഖ്യാതിഥിയായി.പിടിഎ പ്രസിഡണ്ട് ശ്രീ മുഹമ്മദ് റിഫാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് വിനീത ടീച്ചര്‍ സ്വാഗത പ്രസംഗം നടത്തി .എസ്.എം.സി ചെയര്‍മാന്‍ സതീശന്‍ എം, എം പി ടി എ പ്രസിഡണ്ട് സബിത ബി എസ്, എം പി ടി വൈസ് പ്രസിഡണ്ട് മിഥുന എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു എസ് ആര്‍ ജി കണ്‍വീനര്‍ ദേവു ടീച്ചര്‍ പരിപാടിക്ക് നന്ദി അറിയിച്ചു

Scroll to Top