വിവാഹം കഴിഞ്ഞ് മൂന്നാംമാസത്തില്‍ ഭര്‍ത്തൃവീട്ടില്‍ ജനല്‍ക്കമ്പിയില്‍ 20 -കാരി തൂ,ങ്ങിമ,രിച്ച സംഭവം ; കൊ,ലപാ,തകമെന്ന ആരോപണവുമായി മാതാപിതാക്കള്‍
വിവാഹംകഴിഞ്ഞ് മൂന്നാംമാസം ഭര്‍ത്തൃവീട്ടില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മ,രിച്ച സംഭവം ആസൂത്രിതമായ കൊ,ലപാ,തകമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. കാളികാവ് പള്ളിശ്ശേരി പൂതനാലി റഷീദയുടെയും അശ്റഫിന്റെയും മകള്‍ നാദിയ (20) ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ ജനല്‍ക്കമ്പിയില്‍ തൂ,ങ്ങിമ,രിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത ഏറുന്നത്.
2025 ഒക്ടോബര്‍ 20-നായിരുന്നു നാദിയയുടെ വിവാഹം. 2026 ജനുവരി 29-ന് പുലര്‍ച്ചെ നാദിയയെ മ,രിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നൂവെന്ന് ഭര്‍ത്തൃവീട്ടുകാര്‍ പറഞ്ഞു. മകള്‍ ഒരിക്കലും ആ,ത്മഹ,ത്യചെയ്യില്ലെന്നും ഇതൊരു കൊ,ലപാ,തകമാണെന്നുംനാദിയയുടെ മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സംഭവത്തിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാന്‍ നിലവിലെ അന്വേഷണം അപര്യാപ്തമാണെന്നും കേസ് എസ്.ഐ.ടി. അല്ലെങ്കില്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി, മനുഷ്യാവകാശ-വനിതാ കമ്മിഷനുകള്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
മകളുടെ അസ്വാഭാവിക മ,രണത്തിലെ സത്യം പുറത്തുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും മാതാപിതാക്കളുടേത് വെറും ആരോപണങ്ങള്‍ മാത്രമാണെന്നുമാണ് പോലീസിന്റെ നിലപാട്.




