സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തിരക്ക്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രമുഖര്‍ കൂട്ടത്തോടെ എത്തി പത്രിക സമര്‍പ്പിച്ചു. പ്രകടനത്തോടെ എത്തിയാണ് വിവിധ ജില്ലകളില്‍ മന്ത്രിമാരും മുന്നണി നേതാക്കളും പത്രിക സമര്‍പ്പിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തിരക്ക്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രമുഖര്‍ കൂട്ടത്തോടെ എത്തി പത്രിക സമര്‍പ്പിച്ചു. പ്രകടനത്തോടെ എത്തിയാണ് വിവിധ ജില്ലകളില്‍ മന്ത്രിമാരും മുന്നണി നേതാക്കളും പത്രിക സമര്‍പ്പിച്ചത്. ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇനി തിങ്കളാഴ്ച കൂടി മാത്രമാണ് പത്രിക നല്‍കാനാകുക. പത്രിക നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 23ആണ്.
ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്, കളമശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി പി റോഷി അഗസ്റ്റിന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ. ശൈലജ എന്നിവരും പത്രിക നല്‍കി. ഹരിപ്പാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമേശ് ചെന്നിത്തല യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തി ഹരിപ്പാട് താലൂക്ക് ഓഫീസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സണ്ണി ജോസഫും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. മുരളീധരനും ഉള്‍പ്പെടെയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികളും പത്രിക നല്‍കി. മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍, നേമത്തെ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരും പത്രിക നല്‍കി. അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള ജി. സുധാകരനും പത്രിക നല്‍കി.
കോഴിക്കോട് ബേപ്പൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എ. മുഹമ്മദ് റിയാസ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ ടി.ജെ. ക്ക് മുന്നിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് നല്‍കിയത്. റോഡ് ഷോയായി എത്തിയായിരുന്നു മന്ത്രിയുടെ പത്രിക സമര്‍പ്പണം. ആര്‍ജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം ജില്ല സെക്രട്ടറി എം മെഹബൂബ് , വി കെ സി മമ്മദ് കോയ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി
പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണനും പത്രിക നല്‍കി. സിവില്‍ സ്റ്റേഷനിലെ ഓഫീസിലെത്തി ജില്ല ലേബര്‍ ഓഫീസര്‍ക്കാണ് പത്രിക നല്‍കിയത്. കോഴിക്കോട് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ജയന്തും നാമനിര്‍ദ്ദേശ പത്രിക നല്‍കി. സബ് കളക്ടര്‍ ഗൗതം രാജിനാണ് പത്രിക നല്‍കിയത്. നോര്‍ത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും പത്രിക സമര്‍പ്പിച്ചു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ബര്‍വ ക്ക് ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പണത്തിനെത്തിയത്. നോര്‍ത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോട്ടത്തില്‍ രവീന്ദ്രനും ഇന്ന് പത്രിക നല്‍കി.
കുന്ദമംഗലത്തെ സിപിഎം സ്വതന്ത്ര്യന്‍ പി.ടി.എ റഹീം, തിരുമ്പാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്റോ ജോസഫ്, ബാലുശേരിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ.എം. സച്ചിന്‍ ദേവ് തുടങ്ങിയവരും പത്രിക നല്‍കി. ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി. സൂരജും പത്രിക സമര്‍പ്പിച്ചു. സൗത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍ കോവിലും ജില്ല വ്യവസായ ഓഫീസര്‍ക്ക് പത്രിക നല്‍കി. കൊടുവള്ളി എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഗിരി പാമ്പനാല്‍ പേരാമ്പ്രയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.മോഹനന്‍ തിരുവമ്പാടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സണ്ണി തോമസ്, ബാലുശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി. സതീഷ് എന്നിവരും പത്രിക നല്‍കി.
തൃശ്ശൂര്‍ ജില്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥികളായ പത്മജ വേണുഗോപാല്‍ (തൃശൂര്‍), സി.സി മുകുന്ദന്‍ (നാട്ടിക ), കെ കെ അനീഷ് കുമാര്‍ ( മണലൂര്‍), കെ ബാലകൃഷ്ണന്‍ (ചേലക്കര), എന്നിവര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു




