! അഞ്ച് താരങ്ങളെ നിലനിര്‍ത്തി, ഇഷാന് കിഷന് താരലേലത്തിന്
ഇഷാന് കിഷന്, ടിം ഡേവിഡ് എന്നിവരെ ടീം കയ്യൊഴിഞ്ഞു. ഇരുവരും മെഗാ ലേലത്തിനുണ്ടാവും.
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി രോഹിത് ശര്‍മയെ ടീമില്‍ നിലനില്‍ത്തി മുംബൈ ഇന്ത്യന്‍സ്. രോഹിത് ഉള്‍പ്പെടെ അഞ്ച് പേരെയാണ് മുംബൈ നിര്‍ത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത്. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ (8 കോടി) എന്നിവരും ടീമില്‍ തുടരും. ഇഷാന് കിഷന്, ടിം ഡേവിഡ് എന്നിവരെ ടീം കയ്യൊഴിഞ്ഞു. ഇരുവരും മെഗാ ലേലത്തിനുണ്ടാവും. ഒരു ആര്‍ടിഎം ഓപ്ഷന് മുംബൈക്ക് ബാക്കിയുണ്ട്. പേഴ്സില്‍ 55 കോടിയും അവശേഷിക്കുന്നുണ്ട്.
അതേസമയം, രാജസ്ഥാന് റോയല്‍സ് ജോസ് ബട്ലറേയും യൂസ്വേന്ദ്ര ചാഹലിനേയും കൈവിട്ടു. ക്യാപ്റ്റന്‍ സഞ്ജു സാംസണ് (18 കോടി), യശസ്വി ജയ്സ്വാള്‍ (18), റിയാന്‍ പരാഗ് (14), ധ്രുവ് ജുറല്‍ (14), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11), സന്ദീപ് ശര്‍മ (4) എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്. വെറ്ററന്‍ സ്പിന്നര്‍ ആര് അശ്വിന്, ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങള്‍. മെഗാ താരലേലത്തില്‍ ചെലവഴിക്കാന്‍ 41 കോടി രാജസ്ഥാന്റെ പേഴ്സില്‍ ബാക്കിയുണ്ട്.
ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റില്‍ ബുമ്ര കളിക്കില്ല! ഇന്ത്യയുടെ സാധ്യത ഇലവന് അറിയാം
ജുറലിനെ നിലനിര്‍ത്തിയതാണ് മറ്റൊരു സവിശേഷത. 2022ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറെല്‍ രാജസ്ഥാനിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി ഇന്ത്യക്കായി തിളങ്ങിയ ജുറെല്‍ നിലവില്‍ ടെസ്റ്റ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാണ്. ബട്ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ ജുറലിനെ ഒപ്പറായി കളിക്കാന്‍ അവസരം വന്നേക്കും. ജോസ് ബട്ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ്ജു സാംസണിന്റെ ബാക്ക് അപ്പായി കളിപ്പിക്കാന്‍ കഴിയുന്ന ജുറെലിനെ ഒഴിവാക്കുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന അഭിപ്രായം ഉയര്‍ന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യക്കായി കളിച്ചിട്ടില്ലാത്തതിനാലാണ് രാജസ്ഥാന് സന്ദീപ് ശര്‍മയെ അണ് ക്യാപ്ഡ് താരമായി നിലനിര്‍ത്തി. 2023ലെ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന സന്ദീപ് ശര്‍മയെ 50 ലക്ഷം മുടക്കിയാണ് രാജസ്ഥാന് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 13 വിക്കറ്റുമായി സന്ദീപ് തിളങ്ങുകയും ചെയ്തിരുന്നു.
രോഹിത് മുംബൈ ഇന്ത്യന്‍സില്‍ തുടരും
31
previous post