Thursday, November 14, 2024
Home Kasaragod ജല്‍ ജീവന്‍ മിഷന്‍ പദ്ധതി; സംസ്ഥാന വിഹിതം പോലും നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളത്തില്‍: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി; സംസ്ഥാന വിഹിതം പോലും നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളത്തില്‍: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

by KCN CHANNEL
0 comment

കാസര്‍ഗോഡ് :ജനങ്ങള്‍ക്കുള്ള കുടിവെള്ള വിതരണത്തിനുള്ള സംസ്ഥാന വിഹിതം പോലും നല്‍കാന്‍ കെല്‍പ്പില്ലാത്ത സര്‍ക്കാരായി കേരള സര്‍ക്കാര്‍ മാറിക്കഴിഞ്ഞെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.
കേരളീയവും ലോക കേരള സഭയ്ക്കും കുടുംബ സമേതമുള്ള വിദേശ യാത്രയ്ക്കും ഉള്‍പ്പെടെ ധൂര്‍ത്തിനും ആര്‍ഭാടത്തിനും പണം ചെലവഴിക്കുമ്പോഴും ഏറ്റവും പ്രധാനപ്പെട്ട ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലെ സര്‍ക്കാര്‍ വിഹിതം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ജല്‍ ജീവന്‍ മിഷന്റെ സര്‍ക്കാര്‍ വിഹിതമായ 12000 കോടി രൂപ ജല അതോറിറ്റിയുടെ മേല്‍ വായ്പയായി കെട്ടിവെക്കുകയാണ് പിണറായി സര്‍ക്കാരെന്നും ഇത് ജല അതോറിറ്റിയെ തകര്‍ക്കാനുള്ള നീക്കമാണെന്നും ഇത് കേരള സമൂഹം അനുവദിക്കില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ ‘സേവ് വാട്ടര്‍ അതോറിറ്റി ക്യാമ്പയിന്റെ ‘ ഭാഗമായി ജല അതോറിറ്റി കാസര്‍ഗോഡ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജല അതോറിറ്റിയെ എഡിബി ക്ക് മുന്നില്‍ അടിയറ വെക്കുന്ന വായ്പാ നയം തിരുത്തുക, 12000 കോടിയുടെ വായ്പാക്കുരുക്കില്‍ നിന്ന് ജല അതോറിറ്റിയെ മോചിപ്പിക്കുക, നോണ്‍ പ്ലാന്‍ ഗ്രാന്റ് കൃത്യമായി അനുവദിക്കുക, ജീവനക്കുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി രൂപം കൊടുത്ത ‘സേവ് വാട്ടര്‍ അതോറിറ്റി’ ക്യാമ്പയിന്റെ ഭാഗമായാണ് വിദ്യാനഗര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്.

സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് പി പ്രമോദ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി മെറിന്‍ ജോണ്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് വിനോദ് എരവില്‍, സംസ്ഥാന സെക്രട്ടറി കെ വി വേണുഗോപാലന്‍, സംസ്ഥാന കമ്മിറ്റിയംഗം എം വി സുരേന്ദ്രന്‍, കേന്ദ്ര കമ്മിറ്റിയംഗം കെ വി രമേശ്, സംസ്ഥാന വനിതാ ഫോറം ജോയിന്റ് കണ്‍വീനര്‍ കെ എന്‍ മായ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പ്രദീപ് പുറവങ്കര സ്വാഗതവും ട്രഷറര്‍ കെ പി താരേഷ് നന്ദിയുംപറഞ്ഞു.

You may also like

Leave a Comment