കെ.എം.ഷാജിയുടെ വീട്ടില്‍ നിന്ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട 72 രേഖകളും വിദേശ കറന്‍സികളും കണ്ടെത്തി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകള്‍ കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. പരിശോധനയില്‍ കണ്ടെത്തിയ വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരമെന്ന് വിശദീകരണം. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്പോര്‍ട്ട് രേഖകളും വിജിലന്‍സ് ശേഖരിച്ചു. 400 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

പുലര്‍ച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്.

അനധികൃത പണം കണ്ടെത്തിയതോടെ ഷാജിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പണത്തിന് കൃത്യമായ സോഴ്സ് കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഷാജിയെ അറസ്റ്റ് ചെയ്യും.

KCN