വിഷു ചിത്രങ്ങള്‍ കാണാന്‍ തീയേറ്ററുകളില്‍ ആളില്ല; കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലഞ്ഞ് സിനിമാ മേഖല

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം തുറന്ന സിനിമ തീയേറ്ററുകള്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതും നിയന്ത്രണങ്ങള്‍ കടുത്തതുമാണ് തീയേറ്റര്‍ വ്യവസായത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തളളിവിടുന്നത്.

വിഷു റിലീസായി എത്തിയ ചിത്രങ്ങള്‍ നിറഞ്ഞോടുമ്‌ബോഴാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയെത്തിയത്. നായാട്ട്, ചതുര്‍മുഖം, നിഴല്‍, ക!!ര്‍ണന്‍ എന്നിങ്ങനെ വിവിധതരം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന അഞ്ചോളം ചിത്രങ്ങളെത്തിയിട്ടും കൊവിഡ് കേസുകള്‍ കൂടിയതോടെ തീയേറ്ററുകളില്‍ പ്രേക്ഷകര്‍ കുറഞ്ഞു. ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷുകാലം തീയേറ്ററുകള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയിലാണ് കൂടുതല്‍ ചിത്രങ്ങള്‍ റിലീസിന് എത്തിയത്. എന്നാല്‍ കൊവിഡും വേനല്‍ മഴയുമടക്കം വലിയൊരു ശതമാനം പ്രക്ഷകരും ഒ ടി ടി ചിത്രങ്ങള്‍ക്ക് പിറകെ പോവുകയാണ്. പകുതി സീറ്റുകള്‍ ഒഴിച്ചിട്ട് നടത്തുന്ന ഷോകളില്‍ സിനിമ കാണാന്‍ പ്രധാന നഗരങ്ങളിലെ തീയേറ്ററുകളില്‍ വരെ വളരെ കുറച്ച് പേര്‍ മാത്രമാണ് എത്തുന്നത്. റംസാന്‍ നോമ്ബ് തുടങ്ങിയതും തീയേറ്ററുകളെ തളര്‍ത്തും. മലബാര്‍ മേഖലയില്‍ ഭൂരിപക്ഷം തീയേറ്ററുകളും അടച്ചിട്ടിരിക്കുകയാണ്.

KCN

more recommended stories