ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തി

കാസര്‍കോട് : പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തി. പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇതര വകുപ്പുകളും, കുടുംബശ്രീ, എം.ജി.എന്‍.ആര്‍.ഇ.ജി.എ, ഹരിതകര്‍മസേന, തോട്ടം ഉടമകള്‍ എന്നിവരുമായി ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയത്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘തോട്ടങ്ങളിലേക്ക് നീങ്ങുക’ എന്ന പരിപാടിയുടെ ഭാഗമായി ചക്കണികെ ബാലസുബ്രഹ്മണ്യ ഭട്ടിന്റെ കവുങ്ങിന്‍ തോട്ടത്തില്‍ കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാലാക്ഷ റൈ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ജയന്തി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിത എം, ജനപ്രതിനിധികളായ പ്രേമ പി, കാവ്യശ്രീ, അനിതശ്രീ, കൃഷി ഓഫീസര്‍ ഹംഷീന, വി.ഇ.ഒ ജോണ്‍സണ്‍, ആശാ പ്രവര്‍ത്തകര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കുടുംബശ്രീ, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ വിവിധ ക്ലബ് അംഗങ്ങള്‍, കൃഷിക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപാലകൃഷ്ണ സി.എച്ച് പരിപാടി സംബന്ധിച്ച് വിശദീകരിച്ചു. ജെ.എച്ച്.ഐ മോഹനന്‍ കെ.എം സ്വാഗതവും, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തോമസ് വി.പി നന്ദിയും പറഞ്ഞു.

KCN

more recommended stories