സാംബശിവന്‍ സ്മാരക ദേശീയ പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന്

ഈ വര്‍ഷത്തെ സാംബശിവന്‍ സ്മാരക ദേശീയ പുരസ്‌കാരം പ്രശസ്ത നടന്‍ ശ്രീ. ഇന്ദ്രന്‍സിനും കാഥികരത്നം പുരസ്‌കാരം പ്രശസ്ത കാഥികന്‍ തേവര്‍ തോട്ടം സുകുമാരനും നല്‍കാന്‍ സാഹിത്യസാസ്‌കാരിക രംഗത്തെ പ്രശസ്ത വ്യക്തിത്വങ്ങള്‍ അടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റി

തീരുമാനിച്ചു.

കൂടാതെ, കേരള ലളിതകലാ അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം നേടിയ പ്രമുഖകാഥികരായ ശ്രീ. തെക്കുംഭാഗം വിശ്വംഭരന്‍, ഡോ. വസന്തകുമാര്‍ സാംബശിവന്‍, ശ്രീ. ചവറ ധനപാലന്‍ എന്നിവരെ ഫലകവും പൊന്നാടയും നല്‍കി ആദരിക്കുന്നു.

സാംബശിവന്‍ പ്രതിഭാപുരസ്‌കാരം കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ പ്രശസ്ത കവി ശ്രീ. ഏഴാച്ചേരി രാമചന്ദ്രനും, മാധ്യമ പുരസ്‌കാരം ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവിനും സമര്‍പ്പിക്കും.

മേലുട്ട് ശാരദ മെമ്മോറിയല്‍ ട്രസ്റ്റും വി. സാംബശിവന്‍ സാംസ്‌കാരിക സമിതിയും സംയുക്തമായാണ് അവാര്‍ഡ്ദാനചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

KCN

more recommended stories