കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം തരംഗത്തില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് വൈറസിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി കൂടുതല്‍ പരിശോധന സംഘടിപ്പിക്കാന്‍ സംസ്ഥാനം.

സംസ്ഥാനത്ത് വ്യാപിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്ന് കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധന സംഘടിപ്പിക്കും. ഇതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റിയോഗമാണ് ആരോഗ്യ വകുപ്പിനോട് നിര്‍ദേശം നല്‍കിയത്. കൊവിഡ് രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിലും പരിശോധന നടത്തും.

അന്യ സംസ്ഥാനത്ത് നിന്നും എത്തുന്നവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആവുകയാണെങ്കില്‍ ഇവരുടെ സാമ്പിളുകള്‍ പ്രത്യേകം പരിശോധിക്കുമെന്നും തീരുമാനമായിട്ടുണ്ട്.

KCN

more recommended stories