പാലക്കാട് റെയില്‍വെ ഡിവിഷന് ആധുനിക ട്രാക്ക് മെഷീന്‍ സജ്ജമാകുന്നു

പാലക്കാട്: ആധുനിക ട്രാക്ക് മെഷീനുകളിലൊന്നായ ഡൈനാമിക് ടാമ്ബിങ് എക്‌സ്പ്രസ്, അടുത്തുതന്നെ പാലക്കാട് ഡിവിഷന്റെ ഭാഗമാകും. റെയില്‍വേ ബോര്‍ഡില്‍ നിന്നും ദക്ഷിണ റെയില്‍വേക്കു അനുവദിച്ച ഈ ന്യൂ ജനറേഷന്‍ ട്രാക്ക് മെഷീന്‍ അളവ് ആക്ക പരിശോധനകള്‍ക്കായി കഞ്ചിക്കോടെത്തി.

ട്രാക്കിനടിയിലെ കരിങ്കല്‍ കഷ്ണങ്ങള്‍ യാത്ര സുഖകരമാക്കുന്ന രീതിയില്‍ തിക്കിനിറക്കുകയാണ് ഇതിന്റെ ജോലി. മെഷീനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന സ്‌റ്റെബിലൈസിങ് മെഷീന്‍ കരിങ്കല്‍ കഷ്ണങ്ങള്‍ നിറച്ചതിനു ശേഷം റെയില്‍വേ പാളം ശരിയായ രീതിയിലായാണ് ഇരിക്കുന്നത് എന്നുറപ്പുവരുത്തുന്നു. അതി വേഗതയില്‍ വണ്ടി ഓടിക്കുന്നതിനു റെയില്‍വേ പാളത്തിന്റെ ശരിയായ രീതിയിലാണ് ഇരിക്കുന്നതെന്ന് ഉറപ്പുവരുത്തും. വളരെ വേഗതയില്‍ വണ്ടി ഓടിക്കുന്നതിനു റെയില്‍വേ പാളത്തിന്റെ ശരിയായ ഇരിപ്പു സഹായിക്കുന്നു. ട്രാക്ക് മെഷീനുകള്‍ കടന്നുവരുന്നതിനു മുമ്ബ് ബിറ്റര്‍ പിക്കാസുപയോഗിച്ചാണ് പാളത്തിനടിയില്‍ കരിങ്കല്‍ കഷ്ണങ്ങള്‍ നിറച്ചിരുന്നത്.

ഒരു മീറ്റര്‍ പാളത്തിനു 60 കിലോ തൂക്കം വരുന്ന ഉരുക്കുപാളവും കോണ്‍ക്രീറ്റ് സ്ലീപ്പറുകളും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ റെയില്‍വേ, പാളങ്ങളുടെ പരിപാലനത്തിനായി ട്രാക്ക് മെഷീനുകളെ കൂടുതലായി ആശ്രയിച്ചു വരികയാണ്. റെയില്‍വേ പാളങ്ങള്‍ പൂര്‍ണ്ണമായി മാറ്റുന്നതിനുള്ള ഒരു സിം പ്ലക്‌സ് ക്വിക്ക് റീ ലേയിങ് മെഷീന്‍,നാലു സാധാരണ ടാമ്ബിങ് മെഷിന്‍, സാധാരണ ട്രാക്കിനൊപ്പം പോ

യിന്റുകളും ക്രോസിങ്ങുകളും ടാമ്ബു ചെയ്യാവുന്ന ഒരു ട്രാക്ക് മെഷീന്‍ (യൂനിമാറ്റ്), കരിങ്കല്‍ കഷ്ണങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള ഒരു മെഷിന്‍, ട്രാക്ക് സ്‌റ്റെബിലൈസ് ചെയ്യുന്നതിനുള്ള ഒരു മെഷിന്‍, അതുപോലെ കരിങ്കല്‍ കഷ്ണങ്ങളെ പാളത്തിനടുത്തേക്ക് ഒതുക്കി വെക്കുന്നതിനുള്ള യന്ത്രവും, വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന മറ്റൊരു യന്ത്രവും പാലക്കാട് ഡിവിഷനില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിപുലമായ സജ്ജീകരണങ്ങളോടെയാണ് ഡൈനാമിക് ടാമ്ബിങ് എക്‌സ്പ്രസ് പ്രവര്‍ത്തിക്കുന്നത്. കമ്ബ്യൂട്ടര്‍വല്‍ക്കൃത സംവിധാനങ്ങളാണ് യന്ത്രം നിയന്ത്രിക്കുക. യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അളവുകള്‍ ശേഖരിക്കുന്നതും അതുപോലെ പ്രവര്‍ത്തിപ്പിക്കാനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുന്നതും കമ്ബ്യൂട്ടറാണ്. ഇതിലൂടെ ട്രാക്ക് മെഷീന്റെ സമഗ്രമായ രീതിയിലുള്ളപ്രവര്‍ത്തനം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.

ട്രാക്ക് പരിപാലനജോലികളിലെ ടാമ്ബിങ്, സ്‌റ്റെബിലൈസേഷന്‍ എന്നീ രണ്ടുജോലികളും ഈ മെഷീന്‍ ഒരുമിച്ച് ചെയ്യും. ജോലിയുടെ വേഗത വര്‍ധിപ്പിമെന്നതാണ് ഗുണം. പ്രവൃത്തിക്കു മുമ്ബ് ട്രാക്കിന്റെ ഘടന മനസിലാക്കുന്നതിന് അവര്‍ അളവെടുക്കുന്ന ആധുനിക സംവിധാനമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

പൂര്‍ണ്ണമായും കമ്ബ്യൂട്ടര്‍ നിര്‍മിത സംവിധാനമുപയോഗിച്ചാണ് അളവുകള്‍ ശേഖരിക്കുന്നതും പ്രവര്‍ത്തനത്തിനാവശ്യമായ രൂപത്തിലേക്കുമാറ്റുന്നതും. സാധാരണ മെഷീനുകളില്‍ ജോലിക്കാര്‍ അളവെടുത്തു കമ്ബ്യൂട്ടര്‍ സംവിധാനത്തിലേക്ക് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്.

കൊവിഡ് കാലത്ത് ട്രെയിനുകള്‍ ഓടാതിരുന്നതിനാല്‍ പ്രസ്തുത സമയം റെയില്‍വെ പാലക്കാട് ഡിവിഷനില്‍ പരമാവധി പ്രയോജനപ്പെടുത്തുകയുണ്ടായി. ഡിവിഷനു കീഴില്‍ വരുന്ന പാലങ്ങളുടെ പരിപാലന ജോലികള്‍ മുഴുവനും പൂര്‍ത്തീകരിച്ചു.

KCN

more recommended stories