സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കും ആരോഗ്യമന്ത്രി കെ.ക ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാം തരംഗത്തില്‍ കോവിഡിനെതിരെ നല്ല ഇടപെടലാണ് ഉണ്ടായിട്ടുള്ളത്.

കോവിഡിന് ശേഷമുള്ള ചികിത്സക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രാദേശികമായി ഇപ്പോള്‍ തന്നെ ലോക്ഡൗണുണ്ട്. ആവശ്യമെങ്കില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പരിശോധിക്കാമെന്നും കേരളത്തില്‍ വാക്സീന് വലിയ ക്ഷാമമുണ്ടെന്നും മന്ത്രി പറഞ്ഞു.

വാക്സീന് വേണ്ടി ആദ്യമേ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്സീന്‍ കിട്ടിയുള്ളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് വീണ്ടും വരുമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഈ സര്‍ക്കാരിനെ ജനങ്ങള്‍ നെഞ്ചിലേറ്റിയെന്നും ശൈലജ പ്രതികരിച്ചു.

KCN

more recommended stories