മൊഗ്രാല്‍ പുത്തൂരില്‍ ലീഗിന്റെ റംസാന്‍ ; കോവിഡ് റിലീഫ് പ്രവര്‍ത്തനം മാതൃകയാകുന്നു,

മൊഗ്രാല്‍ പുത്തൂര്‍ : 15ാം വാര്‍ഡ് മുസ്ലിം ലീഗിന്റെ റംസാന്‍ കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു, റംസാന്‍ ആദ്യ രാവില്‍ തന്നെ പാവപ്പെട്ട വീടുകളിലേക്ക് ഭക്ഷ്യ കിറ്റുകള്‍ എത്തിച്ചാണ് തുടക്കം, പിന്നീട് ഓരോ ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിലെ പ്രവര്‍ത്തകര്‍ ചൂണ്ടികാണിച്ച വീടുകളിലേക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയായിരുന്നു, ഭക്ഷ്യ കിറ്റിന് പുറമെ ചിക്കന്‍, പുതു വസ്ത്രങ്ങള്‍, ചികിത്സാ സഹായങ്ങള്‍, പച്ചക്കറി കിറ്റുകള്‍, കോവിഡ് രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എന്നിവ എത്തിച്ചു.എം എസ് എഫ് സംഘടിപ്പിച്ച സ്‌നേഹ സമ്മാന പദ്ധതി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്ക് മരുന്ന്, ആവി മിഷന്‍ ,സാന്നിറ്ററൈസ് മാസ്‌ക് തുടങ്ങിയവ ലഭ്യമാക്കി.വാര്‍ഡ് മെമ്പര്‍ നൗഫലിന്റെ നേതൃത്വത്തില്‍ സ്‌നേഹ യാത്ര നടത്തി, കോവിഡ് രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ എസ് പി സലാഹുദ്ധീന്‍ ഉല്‍ഘാടനം ചെയ്തു.മുഹമ്മദ് കുന്നില്‍, നൗഫല്‍ പുത്തൂര്‍, എം എ നജീബ്, മുഹമ്മദ് മൂല, റഫീഖ് പുത്തൂര്‍, മുബശ്ശിര്‍ ചായിത്തോട്ടം സംബന്ധിച്ചു,,

KCN

more recommended stories