പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു

ഋഷികേശ്: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ മൂവ്‌മെന്റ് നേതാവുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു. 94 വയസ്സായിരുന്നു. മെയ് 9 മുതല്‍ ഋഷികേശിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലായിരുന്നു.

പരിസ്ഥിതിയെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി കണക്കാക്കിയ സുന്ദര്‍ലാല്‍ ബഹുഗുണ ആഗോള തലത്തില്‍ തന്നെ പ്രകൃതി – പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ മാതൃകകളിലൊരാളായിരുന്നു. ഇന്ത്യയിലെ വനസംരക്ഷണം ലക്ഷ്യമിട്ടുള്ള 1973 ലെ അഹിംസാ പ്രക്ഷോഭമായ ചിപ്‌കോ പ്രസ്ഥാനത്തിന് (ചിപ്‌കോ ആന്ദോളന്‍) അദ്ദേഹം നേതൃത്വം നല്‍കി. വനങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ത്രീകളെ കൂട്ടമായി അണിനിരത്തിയതിലൂടെ ഈ മൂവ്‌മെന്റ് ശ്രദ്ധിക്കപ്പെട്ടു. ഉത്തരാഖണ്ഡില്‍ ആരംഭിച്ച ഈ മൂവ്‌മെന്റ് ലോകമെമ്ബാടുമുള്ള നിരവധി പാരിസ്ഥിതിക പ്രസ്ഥാനങ്ങള്‍ക്കാണ് പ്രചോദനമായത്.

KCN

more recommended stories