കര്‍ഷക തൊഴിലാളി ഷോക്കേറ്റ് മരിച്ചു

അഡൂര്‍: ആട്ടിന്‍ കൂടില്‍ ബള്‍ബ് കത്താത്തത് പരിശോധിക്കുന്നതിനിടെ കര്‍ഷക തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അഡൂര്‍ കോരിക്കണ്ടം ഒഡ്യപദവിലെ അഡ്രുവിന്റെ മകന്‍ ഗുദ്ധയാണ് ആണ് മരിച്ചത്. 48 വയസായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഷോക്കടിച്ച് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലളിതയാണ് ഭാര്യ. അനില്‍ കുമാര്‍, അശ്വിന്‍ എന്നിവര്‍ മക്കളാണ്.

KCN

more recommended stories