കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലായ് 24ന്

തിരുവനന്തപുരം: കേരള എന്‍ജിനിയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് പരീക്ഷ.

ജൂലൈ 24-ന് രാവിലെ 10 മണിമുതല്‍ 12.30 വരെ പേപ്പര്‍ ഒന്നും (ഫിസിക്‌സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതല്‍ 5 മണിവരെ പേപ്പര്‍ രണ്ടും (മാത്തമാറ്റിക്‌സ്) നടത്തും.

പരീക്ഷാത്തീയതിക്ക് പുറമേ എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

KCN

more recommended stories