കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സ്വപ്ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യഹരജിയുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ജാമ്യം തേടി കൊച്ചിയിലെ എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ എന്‍ഐഎ തനിക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ നിലവില്‍ നില്‍ക്കില്ലെന്നും തെളിവില്ലാതെയാണ് തനിക്കെതിരെ യുഎപിഎ ചുമിത്തിയിരിക്കുന്നതെന്നും ജാമ്യഹരജിയില്‍ സ്വപ്ന സുരേഷ് ചൂണ്ടിക്കാട്ടുന്നു.കേസില്‍ വിചാരണ അനന്തമായി നീളുകയാണെന്നും ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നും സ്വപ്ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗ് വഴി കടത്തിയ 30 കിലോയോളം വരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്.ബാഗ് ഏറ്റു വാങ്ങാനെത്തിയ കോണ്‍സുലേറ്റ് മുന്‍ പി ആര് ഒ യായിരുന്നു പി എസ് സരിത്ത് ആണ് ആദ്യം അറസ്റ്റിലായത്.തുടന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ പങ്കിനെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിക്കുന്നത്.
ഇവര്‍ക്കായി അന്വേഷണം നടത്തുന്നതിനിടയില്‍ എന്‍ ഐ എയും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.തുടര്‍ന്ന് ജൂലൈ 12 ന് ബംഗളുരുവില്‍ നിന്നും ഇവരെ എന്‍ ഐ എ അറസ്റ്റു ചെയ്യുകയായിരുന്നു.അറസ്റ്റിലായ ഇവര്‍ മൂവരും കഴിഞ്ഞ ഒരു വര്‍ഷണായി ജെയിലിലാണ്.സന്ദീപ് നായരെ പിന്നീട് എന്‍ ഐ എ മാപ്പു സാക്ഷിയാക്കിയിരുന്നു. കസ്റ്റംസിനെയും എന്‍ഐഎയും കൂടാതെ
എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും സംഭവത്തില്‍ കേസെടുത്ത് ഇവരെ അറസ്റ്റു ചെയ്തിരുന്നു.
more recommended stories
-
പടന്നക്കാട് പത്തു വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസ് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം
കുടക് സ്വദേശിയായ പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നതായാണ് സൂചന.സംഭവം.
-
മഴക്കാല ശുചീകരണം നടത്തി
ബോവിക്കാനം:-ശ്രീ ശാസ്താ ക്ലബ് പന്ത്രണ്ടാം വാര്‍ഡ്.
-
915 കോടി രൂപയുടെ കരാര്‍; ബംഗ്ലാദേശ് റെയില്‍വേക്ക് 200 പാസഞ്ചര്‍ കോച്ചുകള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
ദില്ലി: ബംഗ്ലാദേശിന് 200 പാസഞ്ചര്‍ കോച്ചുകള്‍.
-
കെഎസ്ആര്‍ടിസിയില്‍ വന്‍ നടപടി: ഒരു ഡ്രൈവറെ പിരിച്ചുവിട്ടു, ഒരാള്‍ക്ക് സസ്പെന്ഷന്; തീരുമാനം അപകടങ്ങളുടെ പശ്ചാത്തലത്തില്‍
തിരുവനന്തപുരം: കരുനാഗപ്പള്ളിയില്‍ നടന്ന അപകടമരണങ്ങളുടെ പശ്ചാത്തലത്തില്‍.