സംസ്ഥാനത്ത് സിനിമ ചിത്രീകരണം പുനരാരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമ ചിത്രീകരണം പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തില്‍ ഇതിനായി മാര്‍ഗരേഖ രൂപീകരിച്ചു. മുപ്പത് ഇന മാര്‍ഗ രേഖയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍, ഒ ടി ടി പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാര്‍ഗരേഖ ബാധകമായിരക്കും.

ഷൂട്ടിംഗില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം അന്‍പതായി നിജപ്പെടുത്തണം. ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതിന് നാല്‍പത്തിയെട്ട് മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം, രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ വിശദാംശങ്ങള്‍ എന്നിവ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക എന്നിവയിലേക്ക് മെയില്‍ ആയി അയയ്ക്കണമെന്നും, രാവിലെ ലൊക്കേഷനിലെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം. സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം. ലൊക്കേഷന്‍ സ്ഥലത്ത് നിന്നോ താമസ സ്ഥലത്തു നിന്നോ പുറത്തു പോകരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. മലയാള ചിത്രങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ ചിത്രീകരണത്തിന് പോവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

KCN

more recommended stories