രാജ്യത്ത് 36,571 പേര്‍ക്ക് കൂടി കോവിഡ്,150 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 36,571 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 3,63,605 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇത് 150 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. കുട്ടികള്‍ക്കുള്ള വാക്‌സിന് ഈ മാസം അവസാനത്തോടെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈഡസ് കാഡില്ലയുടെ സൈക്കോവ് ഡിയ്ക്ക് ഈ മാസം അവസാനത്തോടെ അനുമതി ലഭിക്കുമെന്നാണ് സൂചന. 12നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് സൈഡസ് കാഡില്ല നിര്‍വഹിച്ചത്.

KCN

more recommended stories