കരിയറിലെ അറുപത്തിയാറാമത് ചിത്രം ദ്വിഭാഷയില്‍, ഇളയ ദളപതിയുടെ പ്രതിഫലം 120 കോടി

മികച്ച വിനോദ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ‘മഹര്‍ഷി’യുടെ സംവിധായകന്‍ വംശി പൈഡിപ്പള്ളിയുടെ ദ്വിഭാഷ ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നു. ഇളയ ദളപതിയുടെ കരിയറിലെ അറുപത്തിയാറാമത് ചിത്രമാണിത്. പ്രമുഖ നിര്‍മ്മാതാവ് ദില്‍ രാജു വായിരിക്കും ഈ വിജയ് ചിത്രം നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. പുതിയ ചിത്രത്തില്‍ വിജയ് വാങ്ങാനിരിക്കുന്ന പ്രതിഫലവും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. താരത്തിന്റെ പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് ആദ്യതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളില്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവും വലിയ വിജയം നേടിയത് വിജയ് നായകനായ ‘മാസ്റ്റര്‍’ ആയിരുന്നു. പ്രതികൂല സാഹചര്യത്തില്‍ മാസ്റ്റര്‍ നേടിയ വിജയം കോളിവുഡ് വ്യവസായത്തിന് വലിയ ആശ്വാസമാണ് പകര്‍ന്നത്. ഇതിനാലാണ് താരം പ്രതിഫലം ഉയര്‍ത്തിയതെന്നും, റിപ്പോര്‍ട്ടുകളിലുണ്ട്.

KCN

more recommended stories