2021-22 അധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റില്‍ ആപ്ലിക്കേഷന്‍ നമ്പറും, ജനന തീയ്യതിയും നല്കി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകള്‍ വഴി അവരവരുടെ ട്രയല്‍ റാങ്കും ലഭിക്കാന്‍ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാം. ഓണ്‍ലൈനായി ഓപ്ഷനുകളില്‍ മാറ്റം വരുത്താനും, അപേക്ഷകളില്‍ തിരുത്തലുകള്‍ നടത്താനും സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചുമണിവരെ സമയമുണ്ട്. ഓണ്‍ലൈന്‍ തിരുത്തലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങള്‍ക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്ഡഡ് പോളിടെക്നിക് കോളേജിലെ ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടണം. ട്രയല്‍ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാല്‍ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നല്‍കുന്നില്ല.
more recommended stories
-
മന്ത്രി വിളിച്ച യോഗത്തില്‍ പ്രതിഷേധം, പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉന്നയിച്ച് എംഎസ്എഫ് പ്രതിനിധി, അറസ്റ്റില്‍
തിരുവനന്തപുരം: മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്ലസ്.
-
ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു
പരിശോധന കാലവര്‍ഷത്തിന് മുന്നോടിയായുള്ള ദുരന്ത നിവാരണ.
-
പുല്ലൂര്‍ മേല്‍പ്പാലം എന്‍.ഐ.ടി പഠനറിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും
പുല്ലൂര്‍ മേല്‍പാലംനിര്‍മാണത്തിനിടെ ഒരു ഭാഗം തകര്‍ന്നത്.
-
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട.