എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരും: എം.എ. റഹ്മാന്‍

ഉദുമ: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി നിരന്തരം ശബ്ദിക്കാനും എഴുതാനും സമരം നയിക്കാനും കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയ കാര്യമായി കാണുന്നുവെന്ന് പ്രൊഫ. എം.എ. റഹ്മാന്‍ പറഞ്ഞു. ഈ വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിന് വേണ്ടി ജീവിതാവസാനം വരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം നേടിയ എം.എ. റഹ്മാന് കാസര്‍കോട് ആര്‍ട് ഫോറം നല്‍കിയ ആദര ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍, അധ്യാപകന്‍, ഡോക്യുമെന്ററി സംവിധായകന്‍, പ്രവാസി, സമര പോരാളി തുടങ്ങിയ നിലകളില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി. കവി ടി. ഉബൈദ് മാഷ് പകര്‍ന്നു തന്ന മാതൃക തന്റെ പ്രയാണത്തില്‍ വലിയ കരുത്തുപകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ആര്‍ട്ട് ഫോറം ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല എം.എ. റഹ്മാനെ ഷാള്‍ അണിയിച്ച് ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാഫി എ. നെല്ലിക്കുന്ന് വരച്ച എം.എ. റഹ്മാന്റെ ഛായാചിത്രം ടി.ഇ. അബ്ദുല്ല കൈമാറി. വര്‍ക്കിംഗ് പ്രസിഡണ്ട് ടി.എ. ഷാഫി അധ്യക്ഷതവഹിച്ചു. കോര്‍ഡിനേറ്റര്‍ സി.എല്‍. ഹമീദ് സ്വാഗതം പറഞ്ഞു. സ്‌കാനിയ ബെദിര, എ.കെ. ശ്യാം പ്രസാദ്, കെ.സി. ഇര്‍ഷാദ്, സിദ്ധിഖ് ഒമാന്‍ സംസാരിച്ചു. എം.എ. റഹ്മാന്റെ ഭാര്യ ഷാഹിറയും സംബന്ധിച്ചു.

KCN

more recommended stories