ചെമ്മനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് ആരംഭിച്ച ധര്‍ണാ സമരം രണ്ടാം ദിവസം പിന്നിട്ടു

കാസര്‍കോട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥത ആരോപിച്ചു എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിലാണ് അനിശ്ചിതകാല ധര്‍ണ സമരം നടത്തുന്നത്. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പ്രത്യേക വാഹനം ഏര്‍പ്പെടുത്തുക, പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മിക്കുക, മാലിന്യ പ്ലാന്റ് സ്ഥാപിക്കുക, പഞ്ചായത്ത് ആസ്തികള്‍ സംരക്ഷിക്കുക, പഞ്ചായത്ത് കാര്യാലയത്തില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സൗരോര്‍ജ്ജ സംവിധാനം ഫലപ്രദമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

രണ്ടാംദിനത്തില്‍ നടന്ന ധര്‍ണ്ണ സമരം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍ വൈ എം സംസ്ഥാന സെക്രട്ടറി റഹീം ബണ്ടി ച്ചാല്‍ അധ്യക്ഷത വഹിച്ചു. കെ നാരായണന്‍, വി രാജന്‍, ഇ മനോജ്, ടി നാരായണന്‍, എന്‍ വി ബാലന്‍, കെ കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories