മുഖ്യമന്ത്രി പിതൃതുല്യന്‍, ശാസിക്കാനും തിരുത്താനുമുള്ള അവകാശമുണ്ട്: കെടി ജലീല്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ പിതൃതുല്യനാണെന്ന് കെ ടി ജലീല്‍. ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള അവകാശം പിണറായിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

പി കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെയുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തില്‍ ഇന്നുവരെ അഴിമതി നടത്തിയിട്ടില്ലെന്നും, അവിഹിത സമ്പാദ്യമില്ലെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്ബാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.

മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.

എ.ആര്‍. നഗര്‍ ബാങ്കിലെ തിരിമറിയില്‍ സഹകരണ വകുപ്പ് നടപടിയെടുത്തിട്ടുണ്ടെന്നും, ഇ ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ജലീല്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

KCN

more recommended stories