കൊവിഡ് കേസ് വര്‍ധന; അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും

തൃശൂര്‍: കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും.അതിരപ്പിള്ളി പഞ്ചായത്തില്‍ കൊവിഡ് കൂടിയതിനെ തുടര്‍ന്നാണ് തീരുമാനം. 149 കൊവിഡ് ബാധിതരാണ് തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച്.

എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതല്‍ മേഖലകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായി. സംസ്ഥാനത്ത് നിലനിന്നിരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

KCN