ചേരങ്കൈ തറവാട് അനുമോദന സംഗമം സംഘടിപ്പിച്ചു

കാസറഗോഡ്: ചേരങ്കൈ തറവാട് കുടുംബത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദന സംഗമം വ്യാപാരി അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സംശീദ ഫിറോസ് ഉദ്ഘാടനം ചെയ്തു. SSLC, +2 പരീക്ഷ ഉന്നത വിജയി കള്‍ക്ക് കുടുംബ സംഗമത്തിന്റെ ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റാഫി എരിയാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അന്‍വര്‍ ഷംനാട്, ഫിറോസ് അടുക്കത്ത്ബയല്‍, എം.എം. മുനീര്‍, ഹസനുല്‍ ബന്ന കന്തല്‍, സി.എല്‍. ഷരീഫ്, മുനീര്‍ കന്തല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അഷ്‌റഫ് അലി ചേരങ്കൈ സ്വാഗതവും ആസിഫ് ഇക്ബാല്‍ ചേരങ്കൈ നന്ദിയും പറഞ്ഞു. വിജയികളായ മറിയം സിയ, ഷാസ് മൊയ്തീന്‍, ഷിഴ ഫാത്തിമ, ജമാന്‍ ഉസ്താദ് ഷംസുദ്ദീന്‍, മെഹ്നാസ്, ആദില ഷരീഫ്, സി.എല്‍. ഷഹദാബ്, ജല്‍വ മുനീര്‍, നൗഷിബ നജീബ്, നുഴ നസീര്‍, ഫാത്തിമ ഫസ്‌നി, എന്നിവര്‍ക്ക് അബ്ബാസലി ചേരങ്കൈ ഉപഹാര സമര്‍പ്പണം നടത്തി. വിജയികളും കുടുംബാംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചു.

KCN