ബബീഷ് കീഴൂറിനെ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി അനുമോദിച്ചു

മേല്‍പറമ്പ്: കീഴൂര്‍ അഴിമുഖത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്ന് പേരെ സ്വജീവന്‍ പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ ബേക്കല്‍ സ്വദേശി ബബീഷ് കീഴൂറിനെ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍ തെക്കില്‍ ഉപഹാരം നല്‍കി. മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എം ബി ഷാനവാസ്, വൈസ് പ്രസിഡണ്ട് ഹാരിസ് തായല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍,സീനിയര്‍ വൈസ് പ്രസിഡണ്ട് കെ എം എ റഹ്മാന്‍ കാപ്പില്‍, ടി കെ ഹസൈനാര്‍ കീഴൂര്‍, അബുബക്കര്‍ കടാങ്കോട്, നശാത് പരവനടുക്കം, കെ പി അഷ്‌റഫ് സംബന്ധിച്ചു.

KCN

more recommended stories